എൻഡ്യൂറൻസ് ടെക്‌നോളജീസ് ഐപിഒ 5 ന്

Posted on: October 1, 2016

endurance-technologies-big

മുംബൈ : ഓട്ടോകംപോണന്റസ് നിർമാതാക്കളായ എൻഡ്യുറൻസ് ടെക്‌നോളജീസ് ഐപിഒ ഒക്‌ടോബർ 5 ന് ആരംഭിക്കും. പത്ത് രൂപ മുഖവിലയുള്ള 2.46 കോടി ഓഹരികളിലൂടെ 1,161 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രൈസ് ബാൻഡ് 467-472 രൂപ. ഇഷ്യു ഏഴിന് സമാപിക്കും. അക്‌സിസ് കാപ്പിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ് എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജർമാർ.

മോട്ടോർസൈക്കിളുകൾക്ക് ആവശ്യമായ അലോയ് വീലുകൾ, സസ്‌പെൻഷനുകൾ, സിവിടി, ബ്രേക്ക്‌സിസ്റ്റം തുടങ്ങിയ വാഹനഘടകങ്ങളാണ് ഔറംഗബാദ് ആസ്ഥാനമായുള്ള കമ്പനി നിർമ്മിക്കുന്നത്. ഇന്ത്യയിൽ 18 ഉം യൂറോപ്പിൽ 7 പ്ലാന്റുകൾ എൻഡ്യുറൻസിനുണ്ട്. ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്, ഹോണ്ട മോട്ടോർസൈക്കിൾ, യമഹ മോട്ടോർ, പ്യാജിയോ വെഹിക്കിൾസ്, മഹീന്ദ്ര & മഹീന്ദ്ര, റോയൽ എൻഫീൽഡ്, സുസുക്കി മോട്ടോർസൈക്കിൾ തുടങ്ങിയ കമ്പനികളാണ് എൻഡ്യുറൻസിന്റെ മുഖ്യ ഉപഭോക്താക്കൾ.