എംആർഎഫ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരി

Posted on: September 28, 2016

mrf-tiretok-faridabad-big

മുംബൈ : എംആർഎഫ് ഓഹരിവില സർവകാല റെക്കോർഡായ 50,000 രൂപയിൽ എത്തി. അതോടെ 10 രൂപ മുഖവിലയുള്ള എംആർഎഫ് ഓഹരികൾ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരിയായി മാറി. ഓഹരി ഒന്നിന് 49,734 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് എംആർഎഫ് ഓഹരിവിലയിൽ ഗണ്യമായ വളർച്ചയുണ്ടായത്. 2001 ഓഗസ്റ്റിൽ 500 രൂപയായിരുന്നു എംആർഎഫ് ഓഹരിയുടെ വില. സെപ്റ്റംബർ 28 ന് വില 50,000 രൂപയിലെത്തി. കഴിഞ്ഞ 15 വർഷത്തിനിടെ 9,900 ശതമാനം വിലവർധന കൈവരിച്ചു. അതായത് 100 മടങ്ങ് വളർച്ച. ടയർ നിർമാണത്തിനുള്ള മുഖ്യഅസംസ്‌കൃത വസ്തുവായ റബറിന്റെ വില വർധിക്കാത്തത് എംആർഎഫിന് നേട്ടമായി.

TAGS: MRF |