ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: September 27, 2016

bombay-stock-exchange-big

മുംബൈ : ഇന്നലത്തെ തകർച്ചയിൽ നിന്നും കരകയറിയ ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 62.49 പോയിന്റ് ഉയർന്ന് 28,356 പോയിന്റിലും നിഫ്റ്റി 23.90 പോയിന്റ് ഉയർന്ന് 8,746 പോയിന്റിലുമാണ് രാവിലെ 10.09 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ്, അദാനി പോർട്ട്‌സ്, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഗെയിൽ, എൽ & ടി, തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 206.40 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |