എച്ച് പി എൽ ഇലക്ട്രിക് & പവർ ഐപിഒയ്ക്ക് ഫുൾ സബ്‌സ്‌ക്രിപ്ഷൻ

Posted on: September 26, 2016

hpl-electric-power-big

ന്യൂഡൽഹി : എച്ച് പി എൽ ഇലക്ട്രിക് & പവർ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഫുൾ സബ്‌സ്‌ക്രിപ്ഷൻ. സെപ്റ്റംബർ 22 ആരംഭിച്ച ഇഷ്യു 361 കോടി രൂപയുടെതായിരുന്നു. പ്രൈസ് ബാൻഡ് 175-202 രൂപ. എച്ച് പി എൽ ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ന്യൂഡൽഹി ആസ്ഥാനമായുള്ള എച്ച് പി എൽ ഇലക്ട്രിക്, ലൈറ്റിംഗ് ഉപകരണങ്ങൾ, സ്വിച്ച്ഗിയർ, വയറിംഗ് കേബിളുകൾ തുടങ്ങിയവയുടെ ഉത്പാദനത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നു.