ജിഎൻഎ ആക്‌സിൽസ് ലിസ്റ്റ് ചെയ്തു

Posted on: September 26, 2016

gna-axles-big

മുംബൈ : ഓട്ടോ ആൻസിലിയറി കമ്പനിയായ ജിഎൻഎ ആക്‌സിൽസ് ഓഹരികൾ ലിസ്റ്റ് ചെയ്തു. പത്തു രൂപ മുഖവിലയും 207 രൂപ ഇഷ്യു പ്രൈസുമുണ്ടായിരുന്ന ഓഹരികൾ 252 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. സെപ്റ്റംബർ 14-16 തീയതികളിൽ നടന്ന ഇഷ്യുവിലൂടെ 130 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. ഇഷ്യുവിന് 54.88 മടങ്ങ് ഓവർസബ്‌സ്‌ക്രിപ്ഷൻ ലഭിച്ചു.

ജലന്ധർ ആസ്ഥാനമായുള്ള കമ്പനി 80 കോടി രൂപ പ്ലാന്റിനും മെഷീനറികൾക്കും 35 കോടി രൂപ മൂലധനാവശ്യത്തിനും ചെലവഴിക്കുമെന്ന് ഇഷ്യു വേളയിൽ വെളിപ്പെടുത്തിയിരുന്നു. ഡെയ്മ്‌ലർ, കാറ്റർപില്ലാർ, അശോക് ലേലാൻഡ്, മഹീന്ദ്ര, ജെസിബി, ജോൺ ഡിയർ തുടങ്ങിയ കമ്പനികളാണ് ജിഎൻഎ ആക്‌സിൽസിന്റെ മുഖ്യ ഉപഭോക്താക്കൾ.

TAGS: GNA Axles |