ഓഹരിവിപണിയിൽ നഷ്ടം

Posted on: September 26, 2016

bombay-stock-exchange-big

മുംബൈ : ക്രൂഡോയിൽ വിലയിടിവിനെ തുടർന്ന് യൂറോപ്യൻ വിപണികളിലുണ്ടായ ഡൗൺട്രെൻഡിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിലും നഷ്ടം. മറ്റ് ഏഷ്യൻ വിപണികളും ദുർബലമാണ്.

ബിഎസ്ഇ സെൻസെക്‌സ് 120.58 പോയിന്റ് കുറഞ്ഞ് 28,547 പോയിന്റിലും നിഫ്റ്റി 40.40 പോയിന്റ് കുറഞ്ഞ് 8,791 പോയിന്റിലുമാണ് രാവിലെ 9.17 ന് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച വിദേശ നിക്ഷേപസ്ഥാപനങ്ങൾ 299.98 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം വിദേശ നിക്ഷേപസ്ഥാപനങ്ങൾ സെപ്റ്റംബറിൽ ഇതേവരെ 9,500 കോടി രൂപയുടെ നിക്ഷേപം മൂലധന വിപണിയിൽ നടത്തി.

TAGS: BSE Sensex | NSE Nifty |