എൽ & ടി ടെക്‌നോളജി സർവീസസ് ഓഹരികൾ ലിസ്റ്റ് ചെയ്തു

Posted on: September 23, 2016

l-t-technology-services-b

മുംബൈ : എൽ & ടി ടെക്‌നോളജി സർവീസസ് ഓഹരികൾ ലിസ്റ്റ് ചെയ്തു. രാവിലെ 11.44 ന് 899.75 രൂപ നിരക്കിലാണ് എൽ & ടി ടെക്‌നോളജി സർവീസസ് ഓഹരികൾ ട്രേഡ് ചെയ്യപ്പെടുന്നത്. എൻജിനീയറിംഗ് ആൻഡ് ഡെവലപ്‌മെന്റ് സേവനങ്ങളാണ് എൽ & ടി ടെക്‌നോളജി സർവീസസ് നൽകിവരുന്നത്.

സെപ്റ്റംബർ 12-15 തീയതികളിലാണ് എൽ & ടി ടെക്‌നോളജി സർവീസസ് 894 കോടിയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ നടത്തിയത്. 860 രൂപയായിരുന്നു പ്രൈസ് ബാൻഡ്. ഐപിഒയ്ക്ക് 2.52 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചിരുന്നു.