ഓഹരിവിപണികളിൽ നഷ്ടം

Posted on: September 23, 2016

bombay-stock-exchange-big

മുംബൈ : നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 49.94 പോയിന്റ് കുറഞ്ഞ് 28,723 പോയിന്റിലും നിഫ്റ്റി 18.55 പോയിന്റ് കുറഞ്ഞ് 8,848 പോയിന്റിലുമാണ് രാവിലെ 9.19 ന് വ്യാപാരം നടക്കുന്നത്.

അടുത്തയിടെ ഐപിഒ നടത്തിയ എൽ & ടി ടെക്‌നോളജി സർവീസസ് ഓഹരികൾ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 336.87 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |