ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 22, 2016

bse-logo-big

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 265.71 പോയിന്റ് ഉയർന്ന് 28,773 പോയിന്റിലും നിഫ്റ്റി 90.30 പോയിന്റ് ഉയർന്ന് 8,867 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഹീറോ മോട്ടോകോർപ്, എൽ & ടി, എൻടിപിസി, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, എസ് ബി ഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര & മഹീന്ദ്ര, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, വിപ്രോ, ലുപിൻ, കോൾ ഇന്ത്യ, അക്‌സിസ് ബാങ്ക്, എച്ച് യു എൽ, ഡോ. റെഡീസ് ലാബ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |