ആർബിഎൽ ബാങ്ക് പബ്ലിക് ഇഷ്യുവിന് സെബി അനുമതി

Posted on: August 2, 2016

RBL-Bank-Bigമുംബൈ : ആർബിഎൽ ബാങ്ക് ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബി അനുമതി നൽകി. കഴിഞ്ഞവർഷമാണ് ആർബിഎൽ ബാങ്ക് ഡ്രാഫ്റ്റ് പേപ്പറുകൾ സമർപ്പിച്ചത്. നിലവിലുള്ള ഓഹരിയുടമകൾക്ക് ഓഹരി അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിൽ സെബി അനുമതി വൈകിപ്പിക്കുകയായിരുന്നു.

മൊത്തം 17,56,8408 ഓഹരികളിലൂടെ 1,100 കോടി രൂപ സമാഹരിക്കാനാണ് ആർബിഎൽ ബാങ്ക് ലക്ഷ്യമിടുന്നത്. ബാസൽ മൂന്ന് മാനദണ്ഡപ്രകാരം മൂലധനാടിത്തറ വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ആർബിഎൽ (രത്‌നാകർ ബാങ്ക്) ഇഷ്യുവിന് ഒരുങ്ങുന്നത്.