മണപ്പുറം ഫിനാൻസിന് 130 കോടി രൂപ അറ്റാദായം

Posted on: May 13, 2016

Manappuram-Finance-Logo-Big

കൊച്ചി : മണപ്പുറം ഫിനാൻസിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 130.70 കോടി രൂപ സംയോജിത അറ്റാദായം. മുൻവർഷം ഇതേകാലളയവിൽ 70.03 കോടിയായിരുന്നു അറ്റാദായം. മൊത്തവരുമാനം 513.24 കോടി രൂപയിൽ നിന്ന് 655.54 കോടി രൂപയായി ഉയർന്നു.

കമ്പനിയുടെ 2015-16 ധനകാര്യവർഷത്തെ അറ്റാദായം 353.36 കോടിയായി വർധിച്ചു. 2014-15 ൽ 271.31 കോടിയായിരുന്നു അറ്റാദായം. 30 ശതമാനം വളർച്ച കൈവരിച്ചു. ഇക്കാലയളവിൽ മൊത്തവരുമാനം 1,993.42 കോടിയിൽ നിന്ന് 2,373.82 കോടിയായി.

കമ്പനി വളർച്ചയുടെ പാതയിലേക്ക് മടങ്ങിവന്നിരിക്കുകയാണെന്ന് മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു. നാലാം ക്വാർട്ടറിൽ ഓഹരി ഒന്നിന് 45 പൈസ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2015-16 ധനകാര്യവർഷത്തെ മൊത്തം ലാഭവിഹിതം 1.80 രൂപയായി.