കൊട്ടക് മഹീന്ദ്ര ബാങ്കിന് 696 കോടി രൂപ അറ്റാദായം

Posted on: May 11, 2016

Kotak-Mahindra-Bank-Q4-resu

മുംബൈ : കൊട്ടക് മഹീന്ദ്ര ബാങ്കിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 696 കോടി രൂപ അറ്റാദായം. അറ്റ പലിശ വരുമാനം 1,857 കോടി രൂപ. അറ്റ പലിശ മാർജിൻ 4.35 ശതമാനം. വായ്പകൾ 118,665 കോടി രൂപ. നിക്ഷേപം 138,643 കോടി രൂപ. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.50 പൈസ പ്രകാരം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഐഎൻജി വൈശ്യ ബാങ്ക് ലയിച്ച ശേഷമുള്ള ആദ്യ ധനകാര്യവർഷത്തിലെ നാലാം ക്വാർട്ടർ ഫലമാണിത്. ഇക്കാലയളവിൽ ഐഎൻജി വൈശ്യ ബാങ്ക് ശാഖകൾ 34 ശതമാനവും കൊട്ടക് മഹീന്ദ്ര ബാങ്ക് ശാഖകൾ 43 ശതമാനവും ബിസിനസ് വളർച്ച രേഖപ്പെടുത്തി.

ബാസൽ 3 മാനദണ്ഡ പ്രകാരമുള്ള മൂലധന പര്യാപ്തത 16.3 ശതമാനം. 1333 ശാഖകളും 2032 എടിഎമ്മുകളുമാണ് മാർച്ച് 31 ന് കെഎംബിഎല്ലിനുള്ളത്.