25
Thursday
April 2024
April 2024
അപ്പോളോ ടയേഴ്‌സിന് 12 ശതമാനം അറ്റാദായവളർച്ച
Posted on: May 11, 2016
ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സിന് മാർച്ച് 31 ന് അവസാനിച്ച ധനകാര്യവർഷം 12 ശതമാനം അറ്റാദായ വളർച്ച. 2015-16 ൽ 11,708 കോടി രൂപ സംയോജിത വരുമാനം നേടി. പ്രവർത്തനലാഭം 2038 കോടി. അറ്റാദായം 1093 കോടി രൂപ.
2016 ജനുവരി-മാർച്ച് ക്വാർട്ടറിൽ 2,966 കോടി രൂപ വിറ്റുവരവു നേടി. 497 കോടി പ്രവർത്തനലാഭവും 245 കോടി രൂപ അറ്റാദായവും നേടി. 200 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്പോളോ ടയേഴ്‌സിന്റെ വരുമാനത്തിൽ 69 ശതമാനം ഇന്ത്യയിൽ നിന്നും 26 ശതമാനം യൂറോപ്പിൽ നിന്നുമാണ്.
TAGS: 2015-16 Financial Results | 2015-16 Q4 Results | Apollo Tyres |
News in this Section