യെസ് ബാങ്കിന് 702.11 കോടി അറ്റാദായം

Posted on: April 30, 2016

Yes-Bank-Ltd-big

കൊച്ചി : യെസ് ബാങ്ക് 2015-16 ലെ നാലാം ക്വാർട്ടറിൽ 702.11 കോടി രൂപ അറ്റാദായം നേടി. മുൻവർഷമിതേ കാലയളവലെ 550.99 കോടി രൂപയേക്കാൾ 27.43 ശതമാനം കൂടുതലാണിത്. ഓഹരി ഒന്നിന് പത്തു രൂപ ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

നെറ്റ് പലിശ വരുമാനം ഈ കാലയളവിൽ 27.06 ശതമാനം വളർച്ചയോടെ 977.07 കോടി രൂപയിൽ നിന്ന് 1,241.44 കോടി രൂപയായി ഉയർന്നു. മറ്റു വരുമാനം 36 ശതമാനം ഉയർച്ചയോടെ 802.81 കോടി രൂപയിലുമെത്തി. മുൻവർഷമിതേ കാലയളവിലെ മറ്റുവരുമാനം 590.44 കോടി രൂപയായിരുന്നു. നാലാം ക്വാർട്ടറിലെ നെറ്റ് ഇന്ററസ്റ്റ് മാർജിൻ 3.4 ശതമാനമാണ്.

പലിശയിതര വരുമാനം 36 ശതമാനം വളർച്ചയോടെ 802.8 കോടിയായി. വായ്പ ഈ ക്വാർട്ടറിൽ 30 ശതമാനം ഉയർന്ന് 98,210 കോടിയായപ്പോൾ ഡിപ്പോസിറ്റ് 22.53 ശതമാനം വളർച്ചയോടെ 1,11,720 കോടി രൂപയിലെത്തി. 2015-16-ൽ പ്രവർത്തനലാഭം 32.4 ശതമാനം വളർച്ചയോടെ 4,302.5 കോടി രുപയിലെത്തിയപ്പോൾ വകയിരുത്തലുകൾക്കുശേഷം അറ്റാദായം 26.6 ശതമാനം വളർച്ചയോടെ 2,539.4 കോടി രൂപയായി.

ഈ കാലയളവിൽ അറ്റ പലിശ വരുമാനം 30.9 ശതമാനം വളർച്ചയോട 4,566.7 കോടി രൂപയായി. പലിശയിതര വരുമാനം 2712 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 32.5 ശതമാനം കൂടുതൽ. നെറ്റ് ഇന്ററസ്റ്റ് മാർജിൻ മുൻവർഷത്തെ 3.2 ശതമാനത്തിൽനിന്നു 3.4 ശതമാനത്തിലേക്ക് ഉയർന്നു.

ഗ്രോസ് എൻപിഎ മുൻവർഷത്തെ 313.4 കോടി രൂപയിൽനിന്നു 139 ശതമാനം വർധനയോടെ 748.98 കോടി രൂപയിലേക്കുയർന്നു. അതായത് 0.41 ശതമാനത്തിൽനിന്ന് 0.76 ശതമാനത്തിലേക്ക് ഉയർന്നു. നെറ്റ് എൻപിഎ 0.12 ശതമാത്തിൽനിന്നു 0.29 ശതമാനമായി.

ബാസൽ-മൂന്ന് അടിസ്ഥാനമാക്കി മൂലധന പര്യാപ്ത റേഷ്യോ 16.5 ശതമാനവും ടയർ-1 കാപ്പിറ്റലിൽ റേഷ്യോ 10.7 ശതമാനവുമാണ്. കാസാ റേഷ്യോ മുൻവർഷത്തെ 47.9 ശതമാനത്തിൽനിന്ന് 54.5 ശതമാനത്തിലേക്ക് ഉയർന്നു.