എച്ച്ഡിഎഫ്‌സി ബാങ്കിന് 3374 കോടി അറ്റാദായം

Posted on: April 22, 2016

HDFC-Bank-Logo-Big

മുംബൈ : എച്ച്ഡിഎഫ്‌സി ബാങ്കിന് 2016 മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ 3374.22 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 2806.91 കോടിയായിരുന്നു അറ്റാദായം. മൊത്തവരുമാനം 21 ശതമാനം വർധിച്ച് 18,862.61 കോടിയായി.

രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 9.20 രൂപ (475 ശതമാനം) പ്രകാരം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 0.93 ശതമാനത്തിൽ നിന്ന് 0.94 ശതമാനമായി വർധിച്ചു.