എൽഐസി ഓഹരിവിപണിയിൽ നിക്ഷേപിച്ചത് 65,000 കോടി

Posted on: April 8, 2016

LIC-Logo-Big

മുംബൈ : എൽഐസി 2015-16 ഓഹരിവിപണിയിൽ നിക്ഷേപിച്ചത് 65,000 കോടി രൂപ. മുൻ വർഷം 55,000 കോടിയായിരുന്നു നിക്ഷേപം. കഴിഞ്ഞ ധനകാര്യവർഷം ഡെറ്റ്-ഇക്വിറ്റി വിപണിയിൽ മൊത്തം നിക്ഷേപിച്ചത് 2.7 ലക്ഷം കോടി രൂപയാണെന്ന് എൽഐസി എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രവീൺ കുട്ടുംബെ പറഞ്ഞു.

എൽഐസി 2015-16 ൽ 11,000 കോടി രൂപയോളം ലാഭം നേടി. 7,000 കോടി റെയിൽവേയിൽ നിക്ഷേപിച്ചതായും അദേഹം വെളിപ്പെടുത്തി.