ഇക്വിറ്റാസ് ഐപിഒ ഏപ്രിൽ 5 ന്

Posted on: March 30, 2016

Equitas-Holdings-Big

ചെന്നൈ : മൈക്രോഫിനാൻസ് രംഗത്ത് പ്രവർത്തിക്കുന്ന ഇക്വിറ്റാസ് ഹോൾഡിംഗ്‌സിന്റെ പബ്ലിക്ക് ഇഷ്യു ഏപ്രിൽ 5 ന് ആരംഭിക്കും. 13.24 കോടി ഓഹരികളിലൂടെ 2,163 -2,176 കോടി രൂപ സമാഹരിക്കാനാണ് ഇക്വിറ്റാസ് ഒരുങ്ങുന്നത്. 109-110 രൂപയാണ് പ്രൈസ് ബാൻഡ്. മിനിമം 135 ഓഹരികൾക്കാണ് അപേക്ഷിക്കേണ്ടത്.

ഇഷ്യുവിന് ശേഷം വിദേശ ഓഹരിപങ്കാളിത്തം 93 ശതമാനത്തിൽ നിന്ന് 35 ശതമാനമായി കുറയും. അക്‌സിസ് കാപ്പിറ്റൽ, എഡിൽവീസ് ഫിനാൻഷ്യൽ സർവീസസ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയാണ് ഇഷ്യവിന്റെ ലീഡ് മാനേജർമാർ.