ഹെൽത്ത്‌കെയർ ഗ്ലോബൽ ഐപിഒ 16 ന്

Posted on: March 10, 2016

HealthCare-Global-Logo-Big

മുംബൈ : ഹെൽത്ത്‌കെയർ ഗ്ലോബൽ എന്റർപ്രൈസസിന്റെ ഐപിഒ മാർച്ച് 16 ന് ആരംഭിക്കും. 20-218 നിരക്കിലാണ് പ്രൈസ്ബാൻഡ്. മിനിമം 65 ഇക്വിറ്റി ഓഹരികൾക്കാണ് അപേക്ഷിക്കേണ്ടത്. ബംഗലുരു ആസ്ഥാനമായുള്ള ഹെൽത്ത്‌കെയർ ഗ്ലോബലിന് 20 കാൻസർ ചികിത്സാകേന്ദ്രങ്ങളുണ്ട്.

ഹെൽത്ത്‌കെയർ ഗ്ലോബലിന്റെ 1.16 കോടി ഓഹരികൾ പബ്ലിക്ക് ഇഷ്യുവിനും 1.82 കോടി ഓഹരികൾ നിലവിലുള്ള ഓഹരിയുടമകൾക്കുമായി നീക്കിവച്ചിട്ടുണ്ട്. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.