മ്യൂച്വൽഫണ്ട് ആസ്തികളിൽ 21.1 ശതമാനം വളർച്ച

Posted on: January 4, 2016

Mutual-Funds-Big

മുംബൈ : ഇന്ത്യയിലെ മ്യൂച്വൽഫണ്ട് ആസ്തികളിൽ 2015 ൽ 21.1 ശതമാനം വർധന കൈവരിച്ച് 13.39 ലക്ഷം കോടി രൂപയായി. 2014 ൽ 11.06 ലക്ഷം കോടി രൂപയായിരുന്നു ആസ്തി. റിയൽഎസ്റ്റേറ്റ് വിപണിയിലെ മാന്ദ്യവും സ്വർണ്ണവിലയിലെ കുറവും കഴിഞ്ഞ വർഷം മ്യൂച്വൽഫണ്ടുകൾ ഗുണകരമായെന്നാണ് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യയുടെ വിലയിരുത്തൽ.

രാജ്യത്തെ 44 ഫണ്ട് ഹൗസുകൾക്കും 2016 ലും റീട്ടെയ്ൽ നിക്ഷേപകരുടെ പിന്തുണയുണ്ടാകുമെന്നും എഎംഎഫ്‌ഐ നിഗമനം. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ പ്രൂഡൻഷ്യൽ, റിലയൻ മ്യൂച്വൽഫണ്ട്, ബിർള സൺലൈഫ്, യൂടിഐ മ്യൂച്വൽഫണ്ട് എന്നിവയാണ് കഴിഞ്ഞ വർഷം മികച്ച നേട്ടം കൈവരിച്ച ഫണ്ട് ഹൗസുകൾ.