നാരായണ ഹൃദയാലയ ഓഹരിവിപണിയിലേക്ക്

Posted on: November 30, 2015

Narayana-Hrudayalaya-Big

ബംഗലുരു : ഡോ. ദേവി ഷെട്ടി പ്രമോട്ട് ചെയ്യുന്ന നാരായണ ഹൃദയാലയ ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് ഒരുങ്ങുന്നു. 2.04 ഓഹരികളുടെ വില്പനയിലൂടെ 700 കോടി രൂപ സമാഹരിക്കാനാണ് നാരായണ ഹൃദയാലയുടെ ലക്ഷ്യം. അക്‌സിസ് കാപ്പിറ്റൽ, ഐഡിഎഫ്‌സി സെക്യൂരിറ്റീസ്, ജെഫ്രീസ് ഇന്ത്യ എന്നിവയെ ഇഷ്യുവിന്റെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാരായി നിയമിച്ചിട്ടുണ്ട്.

പ്രമോട്ടർമാരെ കൂടാതെ ജെപി മോർഗൻ (10.9%), പൈൻബ്രിഡ്ജ് ഇൻവെസ്റ്റ്‌മെന്റ്‌സ് (11.2%), സിഡിസി യുകെ (5.88%), അശോക ഇൻവെസ്റ്റ്‌മെന്റ്, അംബ ദേവി മൗറീഷ്യസ് എന്നിവയ്ക്കും നാരായണ ഹൃദയാലയയിൽ ഓഹരിപങ്കാളിത്തമുണ്ട്. ഇന്ത്യയിൽ 56 ചികിത്സ കേന്ദ്രങ്ങളിലായി 5,600 കിടക്കകൾ നാരായണ ഹെൽത്തിനുണ്ട്. കേമാൻ ഐലൻഡ്‌സിലും നാരായണയുടെ ഒരു ആശുപത്രിയുണ്ട്. 2014-15 ൽ നാരായണ ഹൃദയാലയ 1371.5 കോടി രൂപ വരുമാനം നേടിയിരുന്നു.