ഐസിഐസിഐ പ്രൂഡൻഷ്യലിന്റെ 6 ശതമാനം ഓഹരി ഐസിഐസിഐ ബാങ്ക് വില്ക്കുന്നു

Posted on: November 17, 2015

ICICI-Prudential-big

കൊച്ചി : ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ആറു ശതമാനം ഓഹരികൾ ഐസിഐസിഐ ബാങ്ക് വില്ക്കും. പ്രേംജി ഇൻവെസ്റ്റ്  ആണ് നാലു ശതമാനം ഓഹരികൾ വാങ്ങുന്നത്. സിംഗപ്പൂരിലെ നിക്ഷേപക കമ്പനിയായ ടെമാസേക്കിന്റെ സബ്‌സിഡിയറിയായ കംപാസീവ് ഇൻവെസ്റ്റ്‌മെന്റ്‌സ് രണ്ടു ശതമാനം ഓഹരി വാങ്ങും. ഐസിഐസിഐ പ്രൂഡൻഷ്യൽ ഇൻഷുറൻസ് കമ്പനിയുടെ മൂല്യം 32,500 കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്.

വില്പന കഴിയുന്നതോടെ ഇൻഷുറൻസ് കമ്പനിയിൽ ഐസിഐസിഐ ബാങ്കിന്റെ ഓഹരി പങ്കാളിത്തം 68 ശതമാനത്തോളമാകും. വിദേശ പങ്കാളിയായ പ്രൂഡൻഷ്യലിന് കമ്പനിയിൽ 26 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.