മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസിന് 15 ശതമാനം ലാഭവർധന

Posted on: November 15, 2015

Muthoot-Capital-Big

കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് നടപ്പ് ധനകാര്യ വർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ മൊത്തലാഭത്തിൽ 15 ശതമാനം വർധന. 6.18 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 5.39 കോടി രൂപയായിരുന്നു. വരുമാനം 21 ശതമാനം വർധിച്ച് 56.18 കോടിയായി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 46.82 കോടിയായിരുന്നു വരുമാനം. ചെലവ് 12 ശതമാനം വർധിച്ച് 19.29 കോടിയിൽനിന്ന് 21.68 കോടി രൂപയായി. മറ്റ് ചെലവുകൾ 30 ശതമാനം വർധിച്ച് 19.37 കോടി രൂപയിൽനിന്ന് 25.27 കോടിയായി. നികുതിക്ക് മുമ്പുള്ള ലാഭം 9.55 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 8.16 കോടിയായിരുന്നു.

നടപ്പുധനകാര്യ വർഷത്തെ ആദ്യ ആദ്യ പകുതിയിൽ കമ്പനിയുടെ മൊത്തം വരുമാനം 16 ശതമാനം വർധിച്ച് 107.15 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 92.02 കോടി രൂപയായിരുന്നു.

ഒന്നാം അർധവർഷത്തിൽ 78,857 ഇരുചക്ര വാഹനങ്ങൾക്കുള്ള വായ്പകളാണ് നൽകിയത്. മൊത്തം വായ്പാത്തുക 914.33 കോടി രൂപയായി വർധിച്ചു. കഴിഞ്ഞവർഷം ഈ കാലയളവിൽ ഇത് 718.68 കോടിയായിരുന്നു.

ഇരുചക്ര വാഹന വായ്പയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം കാർ വായ്പകളും ടോപ്അപ് വായ്പകളും നൽകി വലിയ ബിസിനസ് വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു.

ആധുനിക സാങ്കേതികതയു ടെ സഹായത്തോടെ ചെലവ് ചുരുക്കി ലാഭം വർധിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് കമ്പനി സിഇഒ ആർ. മനോമോഹനൻ പറഞ്ഞു. മാർക്കറ്റിംഗ്, ഓപ്പറേറ്റിംഗ്, ഡെലിവറി എന്നീ വിഭാഗങ്ങളിൽ ഡിജിറ്റ ൽ പ്ലാറ്റ്‌ഫോം നടപ്പാക്കി ലാഭം വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.