എച്ച്ഡിഎഫ്‌സി ലൈഫ് ഐപിഒ അടുത്ത വർഷം

Posted on: October 30, 2015

HDFC-Life-Logo-Big

മുംബൈ : ഇൻഷുറൻസ് കമ്പനിയായ എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഐപിഒ 2016 പകുതിയോടെ ഉണ്ടായേക്കും. എച്ച്ഡിഎഫ്‌സിയുടെയും സ്റ്റാൻഡേർഡ് ലൈഫിന്റെയും സംയുക്തസംരംഭമാണ് എച്ച്ഡിഎഫ്‌സി ലൈഫ്.

സ്റ്റാൻഡേർഡ് ലൈഫ് ഓഹരിപങ്കാളിത്തം ഇപ്പോഴത്തെ 26 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതു സംബന്ധിച്ച് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഓഹരിവില്പന പൂർത്തിയായാൽ പബ്ലിക്ക് ഇഷ്യുവിന്റെ നടപടികൾ ആരംഭിക്കാനാണ് എച്ച്ഡിഎഫ്‌സിയുടെ നീക്കം.