ഫെഡറൽ ബാങ്കിന് 161 കോടി അറ്റാദായം

Posted on: October 21, 2015

Federal-Bank-branch-Big

കൊച്ചി : ഫെഡറൽ ബാങ്കിന് നടപ്പ് ധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 161.28 കോടി രൂപ അറ്റാദായം. 2015-16 ലെ ഒന്നാം അർധവർഷത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) 302.67 കോടി രൂപ അറ്റാദായം നേടി.

ഇക്കാലയളവിൽ മൊത്തം നിക്ഷേപം 14.28 ശതമാനം വർധിച്ച് 73,783.20 കോടി രൂപയായി. വായ്പാവിതരണം 4.95 ശതമാനം വർധിച്ച് 50,866.67 കോടി രൂപയായി. ഇതോടെ മൊത്തം ബിസിനസ് 10.28 ശതമാനം വർധിച്ച് 1,24,649.87 കോടി രൂപയായി. അറ്റപലിശ മാർജിൻ 3.11 ശതമാനം.

എൻആർഐ നിക്ഷേപം 27,217.34 കോടി രൂപയായി. വളർച്ച 28.75 ശതമാനം. ഭവനവായ്പ 16.18 ശതമാനവും വാഹന വായ്പ 20.39 ശതമാനവും വളർച്ച നേടി. എംഎംഇ വായ്പാ 17.38 ശതമാനം വർധന രേഖപ്പെടുത്തി. അറ്റനിഷ്‌ക്രിയ ആസ്തി 1.33 ശതമാനം. സെപ്റ്റംബർ 30 ന് ഫെഡറൽ ബാങ്കിന് 1251 ശാഖകളും 1523 എടിഎമ്മുകളുമുണ്ട്.