ഗോദ്‌റേജ് കൺസ്യൂമറിന്റെ അറ്റാദായത്തിൽ 53 ശതമാനം വർധന

Posted on: August 1, 2015

Godrej-Consumer-Products-Bi

കൊച്ചി : ഗോദ്‌റേജ് കൺസ്യൂമർ പ്രൊഡക്ട്‌സിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 53 ശതമാനം വർധിച്ചു. ഇന്ത്യയിലെ വിൽപ്പനയിൽ 13 ശതമാനം വർധനയാണ് നടപ്പു ധനകാര്യ വർഷത്തിലെ ആദ്യ ക്വാർട്ടറിൽ കൈവരിക്കാനായത്. നൂറു ശതമാനം ഇടക്കാല ലാഭവിഹിതം നൽകാനും കമ്പനി ബോർഡ് തീരുമാനിച്ചു.

ഗോദ്‌റേജ് ഉത്പന്നങ്ങളുടെ മേഖലകളിലെല്ലാം വിപണിയിലെ പൊതു നിലവാരത്തേക്കാൾ ഉയർന്ന തോതിലുള്ള വളർച്ച കൈവരിക്കാനായിട്ടുണ്ടെന്ന് പ്രവർത്തന ഫലത്തെക്കുറിച്ച് പ്രതികരിച്ച ഗോദ്‌റേജ് ഗ്രൂപ്പ് ചെയർമാൻ ആദി ഗോദ്‌റേജ് ചൂണ്ടിക്കാട്ടി.