ഐജി ഇന്റർനാഷണൽ പബ്ലിക് ഇഷ്യുവിന്

Posted on: July 8, 2015

IG-International-Fruits

മുംബൈ : പഴങ്ങളുടെ ഇറക്കുമതിയിലും കയറ്റുമതിയിലും ഏർപ്പെട്ടിരിക്കുന്ന ഐ ജി ഇന്റർനാഷണൽ മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു. പ്രതിവർഷം 80,000 ടൺ പഴങ്ങൾ ഇറക്കുമതി ചെയ്യുന്ന ഐജിക്ക് 100 മില്യൺ ഡോളർ (620 കോടി രൂപ) വിറ്റുവരവുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോൾഡ് സ്‌റ്റോറേജ് ശൃംഖല ഐജി ഇന്റർനാഷണലിന്റേതാണ്. കൂടാതെ 29 ബ്രാഞ്ചുകളും 70 ട്രക്കുകളും കമ്പനിക്കുണ്ട്. അടുത്ത നാല് വർഷത്തിനുള്ളിൽ വിറ്റുവരവ് 300 മില്യൺ ഡോളർ വിറ്റുവരവാണ് കമ്പനി ലക്ഷ്യംവയ്ക്കുന്നത്. ലക്ഷ്യം നേടിയാൽ ഉടനെ ഐപിഒ നടത്തുമെന്ന് സിഇഒ സഞ്ജീവ് ഗുലാത്തി പറഞ്ഞു.