ബിപിസിഎല്ലിന്റെ 3 ശതമാനം ഓഹരിവിൽക്കുന്നു

Posted on: June 17, 2015

BPCL-sinage-Big

ന്യൂഡൽഹി : ഭാരത് പെട്രോളിയം കോർപറേഷന്റെ (ബിപിസിഎൽ) 3 ശതമാനം ഓഹരി ഈ വർഷം വിൽക്കാൻ കേന്ദ്രഗവൺമെന്റ് ആലോചിക്കുന്നു. ഓഹരിവില്പന വഴി 1,800 കോടി സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ബിപിസിഎല്ലിൽ ഗവൺമെന്റിന് 54.93 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. രാജ്യത്തെ നാലിലൊന്ന് പെട്രോൾ പമ്പുകൾ ബിപിസിഎല്ലിന്റേതാണ്, 12809 പമ്പുകൾ. നേരത്തെ ഇന്ത്യൻ ഓയിൽ കോർപറേഷനിലെ 10 ശതമാനം ഓഹരിവിൽക്കാൻ കാബിനറ്റ് അനുമതി നൽകിയിരുന്നു.