വേദാന്ത കെയിൻ ഇന്ത്യയെ ഏറ്റെടുത്തേക്കും

Posted on: June 9, 2015

Vedanta-Ltd-big

മുംബൈ : വേദാന്ത ലിമിറ്റഡ് കെയിൻ ഇന്ത്യയെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചുവരികയാണ്. നേരത്തെ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാളും ഇതു സംബന്ധിച്ച സൂചന നൽകിയിരുന്നു. കടബാധ്യതകൾ ഏറെയുള്ള വേദാന്ത (സെസ സ്റ്റെർലൈറ്റ്) കെയിൻ ഇന്ത്യയെ ഏറ്റെടുക്കുന്നത് കെയിൻ ഓഹരിയുടമകളെ ആശങ്കപ്പെടുത്തുന്നുണ്ട്. 32,388 കോടി രൂപയാണ് കെയിൻ ഇന്ത്യയുടെ വിപണി മൂല്യം.

കഴിഞ്ഞ ജൂലൈയിൽ കെയിൻ ഇന്ത്യ 1.25 ബില്യൺ ഡോളർ വായ്പയായി സെസ സ്റ്റെർലൈറ്റിന് നൽകിയിരുന്നു. കെയിൻ ഇന്ത്യയിൽ പ്രമോട്ടർമാർക്ക് 60 ശതമാനവും കെയിൻ പിഎൽസിക്ക് 10 ശതമാനവും ഓഹരിപങ്കാളിത്തവുമുണ്ട്.