18
Monday
February 2019
February 2019
ഫസ്റ്റ്‌ക്രൈയില്‍ സോഫ്റ്റ് ബാങ്ക് 2,800 കോടി രൂപ മുതല്‍മുടക്കും
Posted on: January 19, 2019
പുനെ : നവജാതശിശുക്കളുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ ഫസ്റ്റ്‌ക്രൈയില്‍ ജപ്പാനീസ് നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്ക് 40 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നടത്തും. അതായത്, ഏതാണ്ട് 2,800 കോടി രൂപ. ഇതോടെ കമ്പനിയുടെ 42 ശതമാനം സോഫ്റ്റ്ബാങ്കിന്റെ കൈകളിലാകും.
സുപം മഹേശ്വരി, അമിതാവ സാഹ എന്നീ ചെറുപ്പക്കാര്‍ ചേര്‍ന്ന് 2010 ല്‍ തുടങ്ങിയ സംരഭമാണ് ഫസ്റ്റ്‌ക്രൈ. തുടക്കത്തില്‍ ഓണ്‍ലൈനിലൂടെ മാത്രമായിരുന്നു വില്പനയെങ്കിലും പിന്നീട് സ്റ്റോറുകളും തുറന്നു. സോഫ്റ്റ്ബാങ്കിന്റെ നിക്ഷേപം എത്തിയാലും ഇരുവരും കമ്പനിയില്‍ 12 ശതമാനത്തോളം ഓഹരി നിലനിര്‍ത്തുന്നു.
TAGS: First Cy.com | Soft-Bank |
News in this Section