February 2019
കേരളാ സ്റ്റാർട്ടപ്പ് മിഷൻ അഖിലേന്ത്യാ സ്റ്റാർട്ടപ്പ് യാത്രയുടെ പങ്കാളിയാകും
Posted on: November 27, 2018
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ സ്റ്റാർട്ടപ്പ് ഇന്ത്യ നടത്തു അഖിലേന്ത്യാ സ്റ്റാർട്ടപ്പ് യാത്രയുടെ പങ്കാളിയെ നിലയിൽ കേരളാ സ്റ്റാർട്ടപ്പ് മിഷനെ (കെഎസ്‌യുഎം) ദേശീയ ഇൻകുബേഷൻ പാർട്ണറായി തെരഞ്ഞെടുത്തു.
കേരളത്തിനു പുറത്തുള്ള സ്റ്റാർട്ടപ്പുകളെ ഇൻകുബേറ്റ് ചെയ്യാനും കേരള സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങൾ അഖിലേന്ത്യാ തലത്തിൽ വ്യാപിപ്പിക്കുതിനും ഇതിലൂടെ കഴിയും. ഇതിനുവേണ്ടിയുള്ള കരാറിൽ ഗുഡ്ഗാവ് ആസ്ഥാനമായുള്ള സിൻജെക്‌സ് എക്‌സിബിഷൻ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡും സ്റ്റാർട്ടപ്പ് മിഷനും കരാറിലേർപ്പെട്ടു. കേന്ദ്ര സർക്കാർ പദ്ധതിയായ സ്റ്റാർട്ടപ്പ് ഇന്ത്യയുടെ പങ്കാളിയാണ് സിൻജെക്‌സ്.
മറ്റു സംസ്ഥാനങ്ങളിൽ നടത്തു സ്റ്റാർട്ടപ്പ് യാത്രകളിലെ മികച്ച സ്റ്റാർട്ടപ്പുകളെ കേരളത്തിൽ ഇൻകുബേറ്റ് ചെയ്യുതിന് ഈ കരാറിലൂടെ കെഎസ്‌യുഎം ന് കഴിയും. ദേശീയാടിസ്ഥാനത്തിൽ നടത്തു പ്രദർശനങ്ങൾ, റോഡ് ഷോകൾ തുടങ്ങിയവയിലും അഖിലേന്ത്യാടിസ്ഥാനത്തിൽ സംരംഭകത്വവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികൾ, റോഡ്‌ഷോകൾ സമ്മേളനങ്ങൾ എന്നിവയിലും ബിസിനസ് സ്ഥാപനങ്ങളെയും ആഗോള കമ്പനികളെയും കെഎസ്‌യുഎം-മായി ബന്ധപ്പെടുത്തുന്നതിനും സിൻജെക്‌സ് സഹകരിക്കും.
കെഎസ്‌യുഎം സ്റ്റാർട്ടപ്പ് ഇന്ത്യയുമായി ചേർന്ന് കേരളത്തിലുടനീളം ക്യാമ്പസുകൾ കേന്ദ്രീകരിച്ചു നടത്തിയ സ്റ്റാർട്ടപ്പ് യാത്രയെത്തുടർന്നാണ് ഇത്തരം പരിപാടികളുടെ അഖിലേന്ത്യാ പങ്കാളിയായി കെഎസ്‌യുഎം നെ സ്റ്റാർട്ടപ്പ് ഇന്ത്യ തെരഞ്ഞെടുത്തത്.