കെഎസ്‌യുഎമ്മിന്റെ ആനുകാലിക വിവരങ്ങൾക്ക് സ്റ്റാർട്ടപ്പ് ക്യുകോപ്പി

Posted on: September 22, 2018

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ് മിഷനെക്കുറിച്ചുള്ള (കെഎസ്‌യുഎം) ആനുകാലിക വിവരങ്ങൾ പങ്കുവയ്ക്കുന്ന ആപ്ലിക്കേഷന് കോഴിക്കോട്ടെ സ്റ്റാർട്ടപ്പായ ക്യുകോപ്പി രൂപം നൽകി. കെഎസ്‌യുഎം നൗ @ ക്യുകോപ്പി എന്ന പ്ലാറ്റ്‌ഫോം ക്യുകോപ്പി ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.

കെഎസ്‌യുഎമ്മിന്റെ മേൽനോട്ടത്തിലുള്ള സാമൂഹിക ആശയവിനിമയ സ്റ്റാർട്ടപ്പാണ് ക്യുകോപ്പി ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്. വിവര ആശയവിനിമയ സാങ്കേതിക വിഭാഗത്തിലുള്ള സേവനങ്ങൾക്കാണ് ഇത് ഊന്നൽ നൽകുന്നത്.

കെഎസ്‌യുഎമ്മിന്റെ ആനുകാലിക പ്രവർത്തനങ്ങൾ അറിയുവാൻ ആഗ്രഹമുള്ളവർക്ക് കെഎസ്‌യുഎം ക്യുകോപ്പി നമ്പർ + 918921772027 ഫോൺ കോൺടാക്ടിൽ സേവ് ചെയ്തതിനുശേഷം പ്ലേസ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ ക്യുകോപ്പി ആപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ആശയവിനിമയത്തിനും പ്രക്ഷേപണത്തിനും വിവര വ്യാപനത്തിനുമുള്ള കോണ്ടാക്ട് അധിഷ്ഠിത സോഷ്യൽ മൊബൈൽ ആപ്ലിക്കേഷനാണ് ക്യുകോപ്പി. പ്രക്ഷേപകന്റെ കോണ്ടാക്ട് നമ്പറുള്ളവർക്ക് ഇത് ലഭ്യമാകും. ഇവിടെ അപ്‌ഡേറ്റുകൾ ലഭ്യമാകാൻ പൊതു ജനങ്ങൾക്ക് കോണ്ടാക്ട് നമ്പർ പങ്കുവയ്‌ക്കേണ്ടതില്ല.