കേരള സ്റ്റാർട്ടപ്പ് മിഷൻ മീറ്റ് അപ് കഫെയിൽ റീബിൽഡ് കേരള ചർച്ച

Posted on: September 18, 2018

കൊച്ചി : പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് വിദഗ്ധർ പങ്കെടുക്കുന്ന ചർച്ച കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്നു. സ്റ്റാർട്ടപ്പ് മിഷന്റെ മീറ്റ് അപ് കഫെ പരിപാടിയുടെ ഭാഗമായാണ് ചർച്ച.

കളമശേരി കിൻഫ്രയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ കാമ്പസിൽ 19 ന്‌നടക്കുന്ന പരിപാടിയിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനയായ ഗൂഞ്ച് സ്ഥാപകൻ അൻഷു ഗുപ്ത, കേന്ദ്ര ന്യൂ ആൻഡ് റിന്യൂവബിൾ ഊർജ്ജ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത് നായർ ഐഎഎസ്, അൻപോട് കൊച്ചി, കമ്പാഷണേറ്റ് കേരളം എന്നിവയുടെ പ്രവർത്തകർ പങ്കെടുക്കും.