അടിയന്തര ഘട്ടങ്ങളിൽ സഹായവുമായി വിസ്ഡം ആപ്പ്

Posted on: March 29, 2018

കൊച്ചി : അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ള വർക്കായി വിസ്ഡം ഡെവലപ്‌മെൻറ് ഫൗണ്ടേഷൻ വിസ്ഡം ആപ്പ് പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പുതിയ ആപ്പ് എല്ലാ പ്രധാന ആശുപത്രികളെയും അടിയന്തര സഹായകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചിട്ടുണ്ട്. കാര്യക്ഷമതയോടെയും ചടുലതയോടെയും മുന്നൊരുക്കങ്ങളോടെയും അടിയന്തിര സാഹചര്യങ്ങളോട് ആശുപത്രികൾ പ്രതികരിക്കുന്നു എന്നതും ആപ്പ് ഉറപ്പാക്കിയിട്ടുണ്ട്.

രോഗിയെക്കുറിച്ചുള്ള ലഘു വിവരണവും ചിത്രവും ട്രാക്കിങ് സംവിധാനവും ആശുപത്രികളിൽ മുന്നറിയിപ്പായി എത്തിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്. ഈ സൗകര്യത്തിലൂടെ രോഗി എത്ര സമയത്തിനുള്ളിൽ ആശുപത്രിയിൽ എത്തും എന്ന് മുൻകൂട്ടി അറിയിക്കാൻ കഴിയും. കൂടുതൽ സേവനങ്ങൾ നാല് മാസത്തിനുള്ളിൽ ലഭ്യമാക്കും. അടുത്ത ഘട്ടത്തിൽ കേരളത്തിലെ എല്ലാ ആംബുലൻസുകളെയും ഊബർ മാതൃകയിൽ ബന്ധിപ്പിക്കും. ഇതിലൂടെ അടിയന്തര ഘട്ടങ്ങളിൽ ഏറ്റവും അടുത്തുള്ള ആംബുലൻസിന് എത്രയും വേഗം അടിയന്തിര സാഹചര്യങ്ങളോട് പ്രതികരിക്കാൻ കഴിയും. ഡോക്ടർമാരുടെ അപ്പോയിൻറ്‌മെൻറ്, ഓൺലൈൻ ഹെൽത്ത് ഗൈഡ്, മറ്റ് സേവനങ്ങൾ എന്നിവയും ആപ്പിൽ ലഭ്യമാകും.

TAGS: Wisdom App |