സ്റ്റാർട്ടപ്പ് മിഷൻ സമൂഹപങ്കാളിത്ത വികസന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു

Posted on: March 5, 2018

തിരുവനന്തപുരം : കേരളത്തിൽ സംരംഭക അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ് മിഷൻ ആസൂത്രണം ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പ് സമൂഹ പങ്കാളിത്ത വികസന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് ഒൻപതിനുമുമ്പാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സ്റ്റാർട്ടപ്പുകളുടെ കേന്ദ്രീകൃത വളർച്ച ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിലവിൽ വിദ്യാർഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതികൾ സ്റ്റാർട്ടപ് മിഷനുണ്ട്. ഈ പദ്ധതികളുടെ വ്യാപ്തിവർദ്ധിപ്പിക്കാൻ തുറന്ന ചർച്ചകളും, ശില്പശാലകളും സെമിനാറുകളും ഉപദേശക സമ്മേളനങ്ങളും നടത്തും. സംരംഭക അവബോധ പരിപാടികൾ, നേതൃത്വ പരിശീലന ക്യാമ്പുകൾ, സാങ്കേതിക ശില്പശാലകൾ, വിജ്ഞാനവിനിമയം തുടങ്ങിയ പരിപാടികൾക്കായി പങ്കാളികൾക്ക് കെഎസ്‌യുഎം സാമ്പത്തിക സഹായം നൽകും.

ഒരു വർഷമെങ്കിലും പ്രവർത്തന പരിചയമുള്ള സംഘടനകളെയും സമൂഹങ്ങളെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തും. പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളവർ https://startupmission.kerala.gov.in/community-register എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടണം.