April 2018
സീഡിങ് കേരള മൂന്നാം പതിപ്പ് ഫെബ്രുവരി ആറിന്
Posted on: January 28, 2018
തിരുവനന്തപുരം : സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപസാധ്യതകൾ മികച്ച നിക്ഷേപശേഷിയുള്ള വ്യക്തികളെ (എച്ച്എൻഐ-ഹൈ നെറ്റ്‌വർത്ത് ഇൻഡിവിഡ്വൽസ്) അറിയിക്കുന്നതിനും നിക്ഷേപവഴികൾ തുറക്കുന്നതിനുമായി ലെറ്റ്‌സ് വെഞ്ചറുമായി സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന സീഡിങ് കേരള മൂന്നാം പതിപ്പ് ഫെബ്രുവരി ആറിന് കോഴിക്കോട് യുഎൽ സൈബർപാർക്കിൽ നടക്കും. ഐടി സെക്രട്ടറി എം. ശിവശങ്കർ രാവിലെ 9.3 0ന് ഉദ്ഘാടനം നിർവഹിക്കും.
നിക്ഷേപക സംഗമങ്ങൾ, ചർച്ചാസമ്മേളനങ്ങൾ, സ്റ്റാർട്ടപ്പ് പിച്ചിങ്, സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകളിൽ എങ്ങനെ നിക്ഷേപിക്കാം, സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾ-തുടക്കവും ഒടുക്കവും എന്നീ വിഷയങ്ങളിൽ ശിൽപ്പശാലകൾ എന്നിവ സീഡിങ് കേരളയുടെ ഭാഗമായി നടക്കും. സ്റ്റാർട്ടപ്പ് സമൂഹത്തിന്റെ ഉയർച്ചയിൽ വൻ നിക്ഷേപശേഷിയുള്ളവരുടെ പങ്ക് എന്ന വിഷയത്തിൽ സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് സംസാരിക്കും.
കൃഷ്ണൻ നീലകണ്ഠൻ (അങ്കുർ കാപ്പിറ്റൽ സീനിയർ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ), മയൂരേഷ് (സീ ഫണ്ട്), അനിൽ ജോഷി (യൂണികോൺ വെഞ്ച്വേഴ്‌സ്), മെഹബൂബ് (ഡയറക്ടർ, സെക്യൂറ), അഭിജിത് കുമാർ (ആ! വെൻച്വേർസ്) എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ജിഎംഐ, ടൈ കേരള, സിഎംഎ തുടങ്ങിയ നിക്ഷേപ ശൃംഖലകൾ സമ്മേളനവുമായി സഹകരിക്കുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള സ്റ്റാർട്ടപ്പുകൾ www.seedingkerala.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
TAGS: Kerala Startup Mission | Seeding Kerala |
ഹഡിൽ കേരള നാളെ തിരുവനന്തപുരത്ത് ആരംഭിക്കും
സ്റ്റാർട്ടപ്പ് മിഷൻ സമൂഹപങ്കാളിത്ത വികസന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റാർട്ടപ് മിഷൻ ഐഡിയ ഫെസ്റ്റ് ഏപ്രിലിൽ
കേരള സ്റ്റാർട്ടപ്പ് മിഷൻ ആശയ വാരാന്ത്യം ; പത്ത് ആശയങ്ങൾ യാഥാർഥ്യമാകുന്നു
നൂതന സാങ്കേതികവിദ്യ : ജല അഥോറിട്ടിയും സ്റ്റാർട്ടപ്പ്മിഷനും ധാരണാപത്രം ഒപ്പുവച്ചു