ഐഐഐടിഎം കേരള – മേക്കർ വില്ലേജ് ഐഒടി സമ്മേളനം 22 ന്

Posted on: January 20, 2018

തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്-കേരള ഇന്റർനെറ്റ് ഓഫ് തിങ്‌സ് എന്ന വിഷയത്തിൽ കൊച്ചി മേക്കർ വില്ലേജുമായി ചേർന്ന് 22 ന് ടെക്‌നോപാർക്കിൽ ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നു.

കണക്ടഡ് ഇൻഡസ്ട്രി (നോർത്ത് അമേരിക്ക) ബോഷ് ഗ്രൂപ്പ് റീജൺ മാനേജർ അനൂപ് ബാലചന്ദ്രൻ, ഏണസ്റ്റ് ആൻഡ് യംഗ് അസോസിയേറ്റ് ഡയറക്ടർ പ്രമോദ് പോറ്റി കൃഷ്ണൻ, ടാറ്റാ എൽക്‌സി സീനിയർ സ്‌പെഷലിസ്റ്റ് ആർ. മനോജ് കുമാർ, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ മെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ ശാസ്ത്രജ്ഞൻ ജിതിൻ കൃഷ്ണൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. വ്യാവസായിക ഐഒടി, ആരോഗ്യരക്ഷ, മൊബിലിറ്റി, സുരക്ഷ എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. ഐഒടിയിലെ നൂതനപ്രവണതകളെക്കുറിച്ച് ബംഗലുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രഫ. രാജീവ് ശ്രീനിവാസൻ ചർച്ച  നയിക്കും.

ഉത്പന്നവികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ മേക്കർ വില്ലേജിലെ സ്റ്റാർട്ടപ്പുകൾക്ക് അവസരമുണ്ടാകും. ആകെ 150 പേർക്കാണ് അവസരം. http://www.iiitmk.ac.in/iot-conference/ എന്ന പേജിൽ21 വരെ രജിസ്റ്റർ ചെയ്യാം.