സ്റ്റാർട്ടപ്പുകൾക്കായി യെസ് ഫിൻടെക്

Posted on: January 12, 2018

കൊച്ചി : യെസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്റ്റാർട്ടപ്പുകളെ ഉയർത്തി കൊണ്ടു വരുന്നതിനായി സംഘടിപ്പിക്കുന്ന യെസ് ഫിൻടെക് പരിപാടിക്ക് തുടക്കമായി. അമേരിക്ക, ആഫ്രിക്ക, ഇസ്രായേൽ, ദക്ഷിണ – കിഴക്കനേഷ്യൻ രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങി പത്ത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500 അപേക്ഷകരിൽ നിന്നുള്ള 8 സ്റ്റാർട്ടപ്പുകളെയാണ് തെരഞ്ഞെടുത്തത്

വായ്പ, ഡിജിറ്റൽ പണമിടപാടുകൾ, റിയൽ ടൈം ഡാറ്റ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്‌സ്, പ്രോസസ് ഓട്ടോമേഷൻ, സ്മാർട്ട് ഡിസിഷനിംഗ്, ഡിജിറ്റൽ ബാങ്കിംഗ്, വെൽത്ത് ടെക് ഇൻവെസ്റ്റ്‌ടെക് എന്നീ മേഖലകളിൽ നിന്നുള്ള സ്ഥാപനങ്ങളാണ് യെസ് ഫിൻടെകിൽ പങ്കെടുക്കുന്നത്. ബാലൻസ് ടെക്‌നോളജി, കർസ, സെന്റിമെർ, എഐ, പിൻഗൽ, ഫൈൽ, ഫിൻ 360, ബിനെസിസ്, ഡോവ് – ഇ എന്നീ കമ്പനികളെയാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിജിറ്റൽ ഇന്ത്യയും സ്റ്റാർട്ടപ്പ് ഇന്ത്യയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ അടിസ്ഥാനപരമായ മാറ്റങ്ങൾ രാജ്യത്തെ മുഴുവൻ സ്റ്റാർട്ടപ്പുകളുടെയും വളർച്ചക്ക് വഴി തുറക്കുന്നതാണെന്നും അതിലൂടെ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും യെസ് ബാങ്ക് എംഡിയും സിഇഒയുമായ റാണാ കപൂർ പറഞ്ഞു. രാജ്യത്തെ സ്റ്റാർട്ടപ്പ് ഇകോ സിസ്റ്റം വികസിപ്പിക്കുന്നതിൽ യെസ് ബാങ്ക് തുടരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് യെസ് ഫിൻടെക് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യെസ് ബാങ്കിന് ഓഹരി പങ്കാളിത്തമൊന്നും നൽകാതെ തന്നെ ഒരു ദശലക്ഷം ഡോളറിന്റെ വിസി പാർട്ണർ നിക്ഷേപത്തിന് അവസരമുണ്ട്. ആഗോള തലത്തിൽ സാമ്പത്തിക മേഖലകളിലെ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാനും സന്ദർശിക്കാനും അവസരമുണ്ട്.

TAGS: Yes Bank | YES Fintec |