സ്റ്റാർട്ടപ്പുകൾ ഉപഭോക്താക്കളുടെ ജീവിതം അനായാസമാക്കണം : രാം ചരൺ

Posted on: December 7, 2017

തിരുവനന്തപുരം : സാധാരണ ഉപഭോക്താവിന്റെ ജീവിതം എങ്ങനെ അനായാസമാക്കാമെന്നു സ്റ്റാർട്ടപ്പുകൾ നിരന്തരം ചിന്തിക്കേണ്ടതാണെന്ന് പ്രമുഖ ബിസിനസ് ഉപദേഷ്ടാവും മാനേജ്‌മെന്റ് വിദഗ്ധനുമായ രാംചരൺ. ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന യുഎസ്ടി ഗ്ലോബലിന്റെ ത്രിദിന ഗ്ലോബൽ ഡവലപ്പർ സമ്മേളനമായ ഡി3 യിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുതിയ ആശയങ്ങൾ കണ്ടെത്തി, സ്റ്റാർട്ടപ്പുകൾ സാങ്കേതിക മാറ്റങ്ങൾക്ക് ഒരു പടി മുന്നിൽ നീങ്ങുകയും വേണമെന്നും അദ്ദേഹം നിർദേശിച്ചു. കണ്ടെത്തലുകൾ, നൂതനാശയങ്ങൾ, വ്യവസായവത്ക്കരണം എന്നിവയാണ് സ്റ്റാർട്ടപ്പുകൾക്ക് പ്രധാനം. സ്വയം സമർപ്പണം നിങ്ങൾക്ക് ആത്മവിശ്വാസം പകരും, പങ്കാളികളെ കണ്ടെത്തുന്നതും നിർണായകമാണ്. എന്താണ് സ്വന്തം ഇഷ്ടമെന്നു തിരിച്ചറിഞ്ഞ് ആ ലക്ഷ്യത്തിനായി സ്വയം അർപ്പിച്ചു പ്രവർത്തിക്കുകയാണു വേണ്ടതെന്നും രാംചരൺ സംരംഭകരെ ആഹ്വാനം ചെയ്തു.

TAGS: UST D3 | UST Global |