മേക്കർ വില്ലേജിന്റെ വനിതാടെക് മീറ്റ് ഇന്നു മുതൽ

Posted on: October 20, 2017

കൊച്ചി : മേക്കർ വില്ലേജ് സാങ്കേതികവിദ്യാ മേഖലയിൽ വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു സംഘടിപ്പിക്കുന്ന ഷീ ടെക് മീറ്റ് ഇന്ന് ആരംഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻ്ഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയേഴ്‌സ് (ഐഇഇഇ), വിമൻ ഇൻ എൻജിനീയറിംഗ് (ഡബ്ല്യൂഐ ഇ) കോൺഗ്രസ് കൊച്ചി ഹബ് എന്നിവയുടെ സഹകരണത്തോടെയാണ് വനിതാടെക് മീറ്റ് സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 20, 21, 22 എന്നീ തീയതികളിൽ അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (ഫിസാറ്റ്) യിൽ നടക്കുന്ന സമ്മേളനം ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, റോബോട്ടിക്‌സ് എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി she.ieee-link.org എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടുക.

TAGS: Maker Village |