ഹാക് ഫോർ ഇന്ത്യ കോഴിക്കോട് പതിപ്പ് 21 ന്

Posted on: October 15, 2017

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ ഗൂഗിൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ) മൊബൈൽ 10എക്‌സ് – ഹാക് ഫോർ ഇന്ത്യയുടെ കോഴിക്കോട് പതിപ്പ് സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 21, 22 തീയതികളിൽ കോഴിക്കോട് സൈബർ പാർക്കിലാണ് ഹാക്കത്തോൺ .

ആപ്പ് ഡെവലപ്പർമാർക്കായി നടത്തുന്ന ഹാക്കത്തോണിൽ എല്ലാ ആപ്പ് പ്രേമികൾക്കും പങ്കെടുക്കാം. ഇന്ത്യയ്ക്കായി മൊബൈൽ ആപ്പ് വികസിപ്പിക്കുന്നവരെയാണ് ഹാക്കത്തോൺ ലക്ഷ്യമിടുന്നത്. പഠനത്തിനും പരീക്ഷണത്തിനുമായി ധാരാളം അവസരങ്ങൾ ഉണ്ടായിരിക്കുമെന്നു മാത്രമല്ല, ആകർഷകമായ സമ്മാനങ്ങളും ഹാക്കത്തോൺ വഴി ലഭിക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

നിശ്ചിത 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ആശയത്തിലെ മൊബൈൽ ആപ്ലിക്കേഷന്റെ പ്രഥമമാതൃക നിർമിക്കുകയാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമിടുന്നത്. ഭാഗികമായി പൂർത്തിയായ ആപ്പ് മാതൃക ആവശ്യമുണ്ടെങ്കിൽ ഹാക്കത്തോണിലേക്ക് കൊണ്ടുവരാം. പൊതുജന സേവനം, ഗെയിമിംഗ്, യൂട്ടിലിറ്റി, ആശയവിനിമയം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, വാണിജ്യം, യാത്ര, പ്രാദേശികം തുടങ്ങിയ മേഖലകളിലെ ആപ്പുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ ഡെവലപ്പർമാർക്ക് അവരുടെ താത്പര്യമനുസരിച്ച് സ്വന്തം ആശയങ്ങളിലെ ആപ്പുകൾ ഹാക്കത്തോണിൽ വികസിപ്പിക്കാം.
പങ്കെടുക്കാൻ താത്പര്യമുള്ള ആപ്പ് ഡെവലപ്പർമാർ വ്യക്തികളായോ ടീം ആയോ ഹാക്കത്തോണിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSdePB9P_f5Xy9LpDoH84iFyqH5SpwYheuaxQ5Bh2_LI8xFuHA/viewform എന്ന പേജിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.