ഐഡിയ ഡേ : നൂതനാശയങ്ങൾക്ക് സ്റ്റാർട്ടപ്പ് മിഷന്റെ കൈത്താങ്ങ്

Posted on: September 27, 2017

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ രൂപം നൽകിയ സാമ്പത്തിക സഹായപദ്ധതി ഐഡിയ ഡേ എ പേരിൽ സംസ്ഥാനത്തെ സാങ്കേതിക മേഖലയിലെ സ്റ്റാർട്ടപ്പുകളിലേക്കെത്തുന്നു. നവീനവും വിപണനയോഗ്യവുമായ സാങ്കേതിക ഉത്പന്നങ്ങളോ ആശയങ്ങളോ ഉള്ള സ്റ്റാർട്ടപ്പുകൾക്ക് സഹായധനം നൽകുന്നതിനു വേണ്ടിയാണ് കെഎസ്‌യുഎം ഇന്നവേഷൻ ഫണ്ട് രൂപീകരിച്ചത്.

കെഎസ്‌യുഎം കോളജുകളിൽ രൂപീകരിച്ചിട്ടുള്ള നൂതന സംരംഭക വികസന കേന്ദ്രങ്ങളിലുള്ള (ഐഇഡിസി) സ്റ്റാർട്ടപ്പുകൾക്ക് മാത്രമല്ല, പൊതുസമൂഹത്തിൽ നിന്നുള്ള സാങ്കേതിക സംരംഭകർക്കും സഹായം ലഭ്യമാകും. എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ച്ചയാണ് ഐഡിയ ഡേ ആയി നിശ്ചയിച്ചിട്ടുള്ളത്. ഈ ദിവസം അവതരിപ്പിക്കപ്പെടേണ്ട ഉത്പന്നങ്ങളും ആശയങ്ങളുമായി വ്യക്തികൾക്കും സ്റ്റാർട്ടപ്പുകൾക്കും എല്ലാ മാസവും 25 വരെ അപേക്ഷിക്കാം. ഈ മാസത്തെ ഐഡിയ ഡേയിലെ പങ്കാളിത്തത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 29 ആണ്.