ഐസിഐസിഐ ആപ്പത്തോൺ രജിസ്‌ട്രേഷൻ ഈ മാസം 20 വരെ

Posted on: March 11, 2017

കൊച്ചി : ഫിൻ ടെക്, ഇൻഷുർ ടെക് എന്നീ മേഖലയിൽ മൊബൈൽ ആപ് വികസിപ്പിക്കുന്നതിനുള്ള ഐസിഐസിഐ ആപ്പത്തോൺ രണ്ടാം സീസൺ മത്സരം ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. മൊബൈൽ, വെബ് എന്നിവയിൽ അടുത്ത തലമുറ ബാങ്കിംഗ് മൊബൈൽ ആപ്ലിക്കേഷൻ സൃഷ്ടിക്കുന്നതിനാണ് രണ്ടാം പതിപ്പ് മത്സരം. മൊബൈൽ ആപ് വികസിപ്പിക്കുന്നതിനായി ഫിൻ ടെക്, ഇൻഷുർ ടെക് മേഖലയിൽനിന്നുള്ള ഇരുനൂറ്റമ്പതിലധികം ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർഫേസ് (എപിഐ) ലഭ്യമാക്കിയിട്ടുണ്ട്.

മൊബൈൽ ആപ് ഡെവലപ്പേഴ്‌സ്, ടെക് കമ്പനീസ്, സ്റ്റാർട്ടപ്പ് കമ്പനികൾ, ടെക്‌നോപ്രണേർമാർ, വിദ്യാർത്ഥികൾ തുടങ്ങി ലോകത്തിന്റെ ഏതു കോണിൽ പ്രവർത്തിക്കുന്നവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കു ഈ മാസം 20 വരെ പേരു രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ www.iciciappathon.com ൽ നിന്നു ലഭിക്കും.

മത്സരവിജയികളായ മൂന്നു പേർക്ക് 20 ലക്ഷം രൂപയ്ക്കു മുകളിൽ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം നടത്തിയ ആദ്യപതിപ്പിൽ രണ്ടായിരത്തിലധികം പേർ പങ്കെടുത്തിരുന്നു. യുവ ഡെവലപ്പർമാരെ പ്രോത്സാഹിപ്പിക്കുവാനും ലോകോത്തര ബാങ്കിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുവാനുമാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് ഐസിഐസി ഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദ കൊച്ചാർ പറഞ്ഞു.