ആക്‌സിസ് ബാങ്ക് ഫ്യൂച്ചർ ഓഫ് ജോബ്‌സ് ഇൻ ഇന്ത്യ മത്സരം

Posted on: February 17, 2017

കൊച്ചി : യുവ മനസ്സുകളിൽ നിന്ന് നവീനമായ ആശയങ്ങൾ ക്ഷണിച്ചു കൊണ്ട് ആക്‌സിസ് ബാങ്ക് ഫ്യൂച്ചർ ഓഫ് ജോബ്‌സ് ഇൻ ഇന്ത്യ മത്സരം സംഘടിപ്പിക്കും. 18 മുതൽ 30 വയസു വരെ പ്രായമുള്ളവർക്ക് ഓൺലൈനായി ആശയങ്ങൾ സമർപ്പിക്കാം. സീഡ് ഫണ്ടിങ് ഉൾപ്പെടെ 50 ലക്ഷം രൂപയുടെ സമ്മാനങ്ങളും നൽകും.

രണ്ടു പേർ വീതമുള്ള സംഘങ്ങൾക്ക് ഏതു മേഖലയിലും ഉള്ള ആശയങ്ങൾ സമർപ്പിക്കാനാവും. തങ്ങളുടെ ആശയങ്ങൾ 750 വാക്കുകളിലാണ് ഓൺലൈനായി സമർപ്പിക്കേണ്ടത്. ഇതിൽ നിന്നു ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന 50 പേരെ അവരുടെ ബിസിനസ് പദ്ധതികൾ അവതരിപ്പിക്കാൻ അവസരം നൽകും. ഇതിൽ നിന്ന് 50 ടീമുകളെ മുംബൈയിലെ ബൂട്ട് ക്യാമ്പിൽ പങ്കെടുക്കാനും 15 ടീമുകളെ ഗ്രാൻഡ് ഫൈനലിൽ പങ്കെടുക്കാനും ക്ഷണിക്കും. വിജയിക്കുന്ന ടീമുകൾക്ക് 25 ലക്ഷം രൂപ, 15 ലക്ഷം രൂപ, 10 ലക്ഷം രൂപ വീതം പ്രൈസ് മണി നൽകും. സ്റ്റാർട്ട് അപ്പുകൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകുന്ന സീഡ് ഫണ്ടണ്ടിംഗ് ഉൾപ്പെടെയാണിത്.

ഭാവിയിലേക്കുള്ള സ്ഥായിയായ പരിഹാരങ്ങൾ നൽകാൻ വഴിയൊരുക്കുന്നതായിരിക്കും ഫ്യൂച്ചർ ഓഫ് ജോബ്‌സ് ഇൻ ഇന്ത്യ അവതരിപ്പിക്കുന്നതെന്ന് ആക്‌സിസ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ദഹിയ ചൂണ്ടിക്കാട്ടി. മത്സരത്തിൽ പങ്കെടുക്കാൻ www.axismoves.co.in/users/sign_up എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

TAGS: Axis Bank |