ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സഹായഹസ്തവുമായി ആമസോൺ ലോഞ്ച്പാഡ്

Posted on: December 9, 2016

amazon-launchpad-big

കൊച്ചി : ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇനി ആമസോണിലൂടെ വിൽക്കാം. ആമസോൺ ലോഞ്ച്പാഡിലൂടെ സ്റ്റാർട്ടപ്പുകൾക്ക് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങൾ എത്തിക്കാൻ അവസരം ലഭിക്കും.

സ്റ്റാർട്ടപ്പ് ഇന്ത്യ’ പരിപാടിയെ പിന്തുണച്ചു കൊണ്ടാണ് ആമസോൺ ലോഞ്ച്പാഡ് അവതരിപ്പിക്കുന്നത്. സ്റ്റാർട്ടപ്പ് ഇന്ത്യ, നാസ്‌കോം, ഇന്ത്യൻ ആംഗിൾ നെറ്റ്‌വർക്ക് എന്നിവയുമായി ചേർന്ന് സ്റ്റാർട്ടപ്പുകളെ ഈ ഉദ്യമത്തിൽ എൻറോൾ ചെയ്യും.