സഞ്ജയ് വിജയകുമാർ യുപി സ്റ്റാർട്ടപ്പ് – ഐടി നയ ഉപദേഷ്ടാവ്

Posted on: November 13, 2016

startup-village-up-mou-big

കൊച്ചി : സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാറിനെ ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ സ്റ്റാർട്ടപ്പ്  – ഐടി നയങ്ങളുടെ ഉപദേഷ്ടാവും മാർഗനിർദേശകനുമായി നിയമിച്ചു. വിദ്യാർഥിസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പ് വില്ലേജിന്റെ #StartInCollege പദ്ധതി നടപ്പിലാക്കാൻ സ്റ്റാർട്ടപ്പ് വില്ലേജ് യുപി സർക്കാരുമായി ധാരണാപത്രവും ഒപ്പുവച്ചു. പദ്ധതി പ്രകാരം കാൺപൂർ ഐഐടി, ലക്‌നൗ ഐഐഎം തുടങ്ങി യുപിയിലെ പ്രമുഖ സ്ഥാപനങ്ങളിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സഞ്ജയ് വിജയകുമാർ മേൽനോട്ടം വഹിക്കും.

ആന്ധ്രപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും സ്റ്റാർട്ടപ്പ് നയങ്ങളുടെ ഉപദേഷ്ടാവായ സഞ്ജയിനെ ഉത്തർപ്രദേശിലാകെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുള്ള സംസ്ഥാന തല ഉപദേശകസമിതിയിലും അംഗമാക്കി. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി സഞ്ജയ് വിജയകുമാർ കൂടിക്കാഴ്ച നടത്തി. സ്റ്റാർട്ടപ്പ് വില്ലേജിന്റെ സംരംഭക പ്രോത്സാഹന പ്രവർത്തനങ്ങളിൽ യുപി മുഖ്യമന്ത്രി അതീവ താൽപര്യം പ്രകടിപ്പിച്ചതായി സഞ്ജയ് പറഞ്ഞ