സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ പ്രത്യേക നിധിയുമായി ഫെഡറൽ ബാങ്ക്

Posted on: September 28, 2016

Federal-bank-Logo-Big

കൊച്ചി : ഫെഡറൽ ബാങ്ക് ലോഞ്ച്പാഡും ബ്ലൂംബ്ലൂം ഡ്രീംബിസ് ചേർന്ന് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനുള്ള ഗ്രീൻ റും ബംഗലുരുവിൽ സംഘടിപ്പിച്ചു. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയായിരുന്നു. സ്റ്റാർട്ടപ്പുകൾക്ക് പിച്ചവയ്ക്കുന്നതിനും വിജയത്തിലേക്കു വളരുന്നതിനും സാഹചര്യമൊരുക്കുന്നതിനായി ഈ വർഷമാണ് ഫെഡറൽ ബാങ്ക് ലോഞ്ച്പാഡിന് രൂപംനൽകിയത്.

വിജയകരമാകാവുന്ന സാമൂഹ്യബോധവും സാധ്യതയുമുള്ള ആശയങ്ങളുമായെത്തുന്ന സംരംഭകർക്ക് 360 ഡിഗ്രി പിന്തുണ നൽകുകയെന്ന ലക്ഷ്യമാണ് ലോഞ്ച് പാഡിനുള്ളതെന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ഇതേ ലക്ഷ്യത്തോടെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിനായി പ്രത്യേക നിധിയുടെ പ്രഖ്യാപനവും അദ്ദേഹം നടത്തി. രാജ്യത്ത് മറ്റു സ്ഥലങ്ങളിലും ഇത്തരത്തിൽ ഗ്രീൻ റൂം പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബ്ലൂംബ്ലൂം ഡ്രീംബിസ് സ്ഥാപകനും സിഇഒയുമായ അഭിലാഷ് പിള്ള പറഞ്ഞു.

ഹൗ ക്യാൻ സ്റ്റാർട്ടപ്പ്‌സ് സോൾവ് റിയൽ ഇന്ത്യൻ പ്രോബ്ലംസ് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മേപ് ഗ്രൂപ്പ് എംഡി ജേക്കബ് മാത്യു, ഫെഡറൽ ബാങ്ക് അഡീഷണൽ ജനറൽ മാനേജർ കെ. പി. സണ്ണി, ആറിൻ ക്യാപ്പിറ്റൽ എംഡി ദീപക് നടരാജൻ, പ്രൈം വെൻച്വർ പാർട്‌ണേഴ്‌സിന്റെ സഞ്ജയ്‌സ്വാമി എന്നിവർ പങ്കെടുത്തു. ലക്ഷ്മി നാരായണൻ മോഡറേറ്ററായിരുന്നു. സംരംഭങ്ങൾ വിജയിപ്പിക്കുന്നതിനു നേരിടുന്ന പ്രധാന വെല്ലുവിളികളും പ്രശ്‌നങ്ങളും മനസ്സിലാക്കാനും അതിനുള്ള പരിഹാര നിർദ്ദേശങ്ങൾ വിദഗ്ദ്ധരിൽ നിന്നു നേരിട്ടു ചോദിച്ചു മനസിലാക്കാനും യുവ സംരംഭകർക്കുള്ള അവസരമായി ചർച്ച മാറി.

മൂന്ന് ലോഞ്ച്പാഡ് ഇൻക്യുബേറ്റുകളുടെ ഉത്പന്നാവതരണത്തിനും പരിപാടി വേദിയായി. തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെവ്യത്യസ്ത പ്രവർത്തനാന്തരീക്ഷങ്ങളിലുള്ള പങ്കാളികളെഒരുമിച്ചു കൊണ്ടുവരുന്നതിനുള്ള ബ്ലൂംബ്ലൂം ഡ്രീംസ്പാഡ് ഫെഡറൽ ബാങ്കിന്റെയും സംയുക്ത സംരംഭമായ ലോഞ്ച്പാഡ്-നർച്വർ ലാബ്‌സ് ആക്‌സിലറേറ്റർ പ്രോഗ്രാമും പരിപാടിയിൽ പ്രഖ്യാപിച്ചു.

ഇന്ത്യൻ സംരംഭകർ ആരുടെയും പിന്നിലല്ലെന്നും അവരുടെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും സമുദ്രങ്ങൾ താണ്ടാനുള്ള ശേഷിയുണ്ടെന്നും ശശി തരൂർ പറഞ്ഞു. നിക്ഷേപകർക്ക് സർക്കാർ നികുതി ഇൻസെന്റീവുകൾ പ്രഖ്യാപിച്ചാൽ അത് സംരംഭകർക്ക് കൂടുതൽ പിന്തുണ ലഭിക്കാൻ കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡസ് സ്റ്റാർട്ടപ്പ് മീൻ ടെക്‌നോളജി എന്ന വിഷയത്തിൽ നടന്ന സമാപന ചർച്ചയും ലക്ഷ്മി നാരായണൻ മോഡറേറ്റ്‌ചെയ്തു. ഒ3ക്യാപ്പിറ്റൽ എംഡിയും സിഇഒയുമായ ശ്യാംഷെന്റർ, ഇ ആൻഡ് വൈ പാർട്ണർ കെ. ടി.ചാണ്ടി, അക്യൂമെൻ ഫണ്ട്‌സ് പാർട്ണർ നാഗരാജ പ്രകാശം, ഐഐഎച്ച്ആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് സുധ മൈസൂർ എന്നിവർ പങ്കെടുത്തു.