സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഫെഡറൽബാങ്ക് ഗ്രീൻ റൂം

Posted on: September 22, 2016

greenroom-global-big

കൊച്ചി : സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനായി ഫെഡറൽ ബാങ്ക് സെപ്റ്റംബർ 24 ന് ബംഗലുരുവിൽ ഗ്രീൻ റൂം ഒരുക്കുന്നു. ചാൻസറി പവലിയൻ ഹോട്ടലിലാണ് ഗ്രീൻ റൂം സംഘടിപ്പിക്കുന്നത്. ഇന്ത്യ ദി സ്പിരിറ്റ് ഓഫ് എൻട്രപ്രണ്വർഷിപ്പ് ആൻഡ് ദി ഫ്യൂച്വർ എന്ന വിഷയത്തിൽ മുഖ്യാതിഥിയായ ഡോ. ശശിതരൂർ എം.പി സംസാരിക്കും. ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ആമുഖ പ്രഭാഷണം നടത്തും.

ഫെഡറൽ ബാങ്കിന്റെ ലോഞ്ച്പാഡിലൂടെ കടന്നുവന്ന അഗ്രോടെക് കമ്പനിയായ പ്ലക്ക് ഫ്രഷ് അഗ്രോ തയാറാക്കിയ പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനവും തദവസരത്തിൽ നിർവഹിക്കും. മേപ് ഗ്രൂപ്പ് എംഡി ജേക്കബ് മാത്യു, ഫെഡറൽ ബാങ്ക് എഡിജിഎം കെ.പി. സണ്ണി, ആറിൻ ക്യാപിറ്റൽ എംഡി ദീപക് നടരാജൻ, 03 ക്യാപ്പിറ്റൽ സിഇഒയും എംഡിയുമായ ശ്യാംഷെന്റർ, ഇ ആൻഡ് വൈ പാർട്ണർ കെ. ടി. ചാണ്ടി, അക്യൂമെൻ പാർട്ണർ നാഗരാജ് പ്രകാശം, പേപ്പർ ബോട്ട് സ്ഥാപകനും സിഇഒയുമായ നീരജ്കാക്കർ, ഐഐഎച്ച്ആറിലെ ഡോ. സുധ മൈസൂർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും.

ഫെഡറൽ ബാങ്കും ലോഞ്ച് പാഡ് പിന്തുണയുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ബ്ലൂംബ്ലൂം ഡ്രീംബിസ് പ്രൈവറ്റ്‌ലിമിറ്റഡും ചേർന്നാണ് ഗ്രീൻ റൂം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.greenroomglobal.com എന്ന വെബ്‌സൈറ്റ്‌വഴി പേര് രജിസ്റ്റർചെയ്യാം.