സാരികൾക്കായി ടൈറ്റന്റെ തനെയ്‌റ ബ്രാൻഡ്

Posted on: December 14, 2018

കൊച്ചി : ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടൈറ്റൻ തനെയ്‌റ ബ്രാൻഡിൽ സാരികൾ, ലെഹംഗകൾ, ദുപ്പട്ടകൾ തുടങ്ങിയ വസ്ത്രശേഖരങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ വനിതകൾക്കായി തനതായ രൂപകൽപ്പനയിൽ സ്വാഭാവിക നൂലുകൾ ഉപയോഗിച്ച്, കൈകൊണ്ട് നെയ്‌തെടുത്ത വൈവിധ്യമാർന്ന വസ്ത്രശേഖരം തനെയ്‌റ ബ്രാൻഡിൽ ലഭ്യമാകും.

ആസാമിലെ മുഗാസ്, ഗുജറാത്തിലെയും ആന്ധ്രപ്രദേശിലെയും ഒഡീഷയിലെയും ഇക്താസ്, ബംഗാളിലെ ജംധാനീസ്, മധ്യപ്രദേശിൽനിന്നുള്ള ചന്ദേരി, മഹേശ്വരി, ഇന്ത്യയുടെ തനത് പട്ടുവസ്ത്രങ്ങളായ ടസർ എന്നിവയെല്ലാം തനെയ്‌റ ബ്രാൻഡിൽ ലഭ്യമാകും.

വിവാഹാവസരത്തിൽ വധുക്കൾക്ക് അണിയാൻ ബനാറസി പട്ടുസാരികൾ, അപൂർവമായ രക്താംബരി, ശ്വേതാംബരി, ഗൈസർ, ഹസാർ ബൂട്ടി എന്നിവയും ഒരുക്കുന്നുണ്ട്. വൈവിധ്യമാർന്ന നിറങ്ങളിലുള്ള കാഞ്ചീപുരം സാരികളുടെ വിപുലമായ ശേഖരവുമുണ്ട്.

പുതിയ ബ്രാൻഡിനു കീഴിലുള്ള ആദ്യ ഷോറൂം ന്യൂഡൽഹി സൗത്ത് എക്‌സ്റ്റൻഷൻ 1 ൽ തുടക്കമിട്ടു. ടൈറ്റൻ കമ്പനി മാനേജിംഗ് ഡയറക്ടർ ഭാസ്‌കർ ഭട്ട്, നടി കങ്കണ റനൗട്ട് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.