പ്ലാറ്റിനം ഇവാര ആഭരണ ശേഖരം

Posted on: October 23, 2018

തിരുവനന്തപുരം : പ്ലാറ്റിനം ഇവാരയുടെ പുതിയ ആഭരണ ശേഖരം വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ഥ സ്വഭാവ വൈശിഷ്യം പ്രകടിപ്പിച്ച രണ്ടു പെൺകുട്ടികളുടെ പേരാണ് പുതിയ ആഭരണങ്ങൾക്ക് നൽകിയിരിക്കുന്നത്. റിതിയും അനാമും.

റിതി ആഭരണങ്ങളുടെ പ്രചോദനം കൃതി എന്ന നവവധുവാണ്. വിവാഹ ദിവസം കൃതിയുടെ അകമ്പടിക്ക് അവൾ നിയോഗിച്ചത് 10 ഭിന്നലിംഗക്കാരെയാണ്. നാം എന്ന നവവധുവിന്റെ പേരാണ് അനാം ആഭരണങ്ങൾക്ക് നൽകിയിരിക്കുന്നത്. തന്റെ ഗ്രാമത്തിൽ നിന്നുള്ള 10 പെൺകുട്ടികളുടെ പഠന ചുമതല ഏറ്റെടുക്കാനാണ് വിവാഹ ദിവസം അവൾ തീരുമാനിച്ചത്.

അപൂർവ വ്യക്തിവൈശിഷ്ട്യമുള്ള പെൺകുട്ടികൾക്കുള്ള ഉപഹാരം എന്ന നിലയിലാണ് റിതിയുടേയും അനാമിന്റെയും രചന. 11 അപൂർവ വനിതകൾ, 11 അപൂർവ്വ കഥകൾ, അപൂർവ്വ ലോഹത്തിൽ മെനഞ്ഞെടുത്ത 11 ആഭരണങ്ങൾ പ്ലാറ്റിനം ഇവാര ശ്രേണിയുടെ ആശയം ഇതാണ്.

ഓരോന്നും സൂക്ഷ്മമായി കരവിരുതോടെ രൂപകൽപന ചെയ്തവയാണ്. നെക്‌ലേസുകളും, ഇയർ റിംഗുകളും ഇതിൽ ഉൾപ്പെടുന്നു. ഒരമ്മയ്ക്ക് സ്വന്തം മകൾക്ക് നൽകാവുന്ന അമൂല്യമായ ഉപഹാരം. സൈസ്, ലോഹത്തിന്റെ തൂക്കം, ഡയമണ്ടിന്റെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ പ്ലാറ്റിനം ബ്രേസ്‌ലെറ്റുകളുടെ വില 25,000 രൂപ മുതലും നെക്‌ലേസുകളുടെ വില 50,000 രൂപ മുതലുമാണ്. ആഭരണങ്ങളുടെ കാര്യത്തിൽ പ്ലാറ്റിനത്തിന് 95 ശതമാനം പരിശുദ്ധിയാണുള്ളത്. അമൂല്യവും. പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിന്, പ്ലാറ്റിനം ഗിൽഡ് ഇന്ത്യ, ട്രസ്റ്റ് എവർ അഷ്വറൻസ് സർവീസസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഓരോ പ്ലാറ്റിനം ആഭരണങ്ങളുടേയും ആധികാരികത ഉറപ്പാക്കാൻ, ആഭരണങ്ങളുടെ ഉൾഭാഗത്ത് പിടി950 എന്ന് മുദ്രണം ചെയ്തിട്ടുൺ്. പരിശുദ്ധ പ്ലാറ്റിനം ആഭരണങ്ങൾക്കും തിരിച്ചു നൽകാനും ആഭരണങ്ങൾക്കൊപ്പം പ്ലാറ്റിനം ക്വാളിറ്റി അഷ്വറൻസ് കാർഡും ലഭിക്കും.