എസ് ബി ഐയുടെ യോനോ ഷോപ്പിംഗ് ഫെസ്റ്റിവല്‍

Posted on: October 17, 2018

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ ആപ്പ് ഒക്‌ടോബര്‍ 16 മുതല്‍ 21 വരെ പ്രത്യേക യോനോ വിപണന മേള പ്രഖ്യാപിച്ചു. പതിന്നാല് ഇ- കൊമേഴ്‌സ് സ്ഥാപനങ്ങളാണ് യോനോ വിപണന മേളയില്‍ പങ്കെടുക്കുന്നത്. നാല്‍പ്പതു ശതമാനം വരെ ഡിസ്‌കൗണ്ടിനൊപ്പം ആകര്‍ഷകമായ വായ്പാ പദ്ധതികളും മേളയില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡിനും 10 ശതമാനം കാഷ് ബാക്കും ലഭിക്കും.

ഇലക്‌ട്രോണിക്‌സ്, ഫാഷന്‍, ആഭരണങ്ങള്‍, ഫര്‍ണീച്ചര്‍, യാത്ര തുടങ്ങിയ നിരവധി മേഖലകളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ മേളയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആമസോണ്‍, ജബോംഗ്, പെപ്പര്‍ ഫ്രൈ, ഐജിപി, ഒയോ, ടാറ്റ ക്ലിക്ക്, യാത്ര, ഈസ് മൈ ട്രിപ്പ്, ഫസ്റ്റ്‌ക്രൈ, ഫേണ്‍സ് ആന്‍ഡ് പെറ്റല്‍സ് തുടങ്ങിയ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനകം 85 ഇ- കൊമേഴ്‌സ് സ്ഥാപനങ്ങള്‍ യോനോയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ബാങ്ക് വിപണനമേള സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം യോനോ അവതരിപ്പിച്ച ശേഷം പ്രതിദിനം ശരാശരി 25000 ഇടപാടുകാരെ യോനോയ്ക്കു ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടുംകൂടിയാണ് യോനോ വിപണന മേള എസ്ബിഐ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ പി കെ ഗുപ്ത പറഞ്ഞു.